കണ്ണൂര്‍ കോടതി വളപ്പില്‍ സ്ഫോടനം മാലിന്യം കത്തിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോട് സംഭവം.
നല്ല ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. മാലിന്യത്തില്‍ പ്ളാസ്റ്റിക്ക് വസ്തു പൊട്ടിത്തെറിച്ചതാകാമെന്ന് കരുതുന്നു.കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.തീയാളി പടര്‍ന്നത് കോടതിയിലെത്തിയവരില്‍ പരിഭ്രാന്തി പരത്തി. കണ്ണുരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് അര മണിക്കൂറിനുള്ളില്‍ തീയണച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്ഥലത്തെത്തി.
കണ്ണൂരിൽ കോടതി വളപ്പില്‍ മാലിന്യം കത്തിക്കുന്നതിനിടെ സ്ഫോടനം
News@Iritty
0
Post a Comment