Join News @ Iritty Whats App Group

ആറളം ഫാമിൽ കിണറില്‍ വീണ ആദിവാസി സ്ത്രീയെ മൂന്ന് മണിക്കൂറിന് ശേഷം നാട്ടുകാര്‍ രക്ഷിച്ചു


ഇരിട്ടി: അബദ്ധത്തിൽ കാൽവഴുതി  കിണറില്‍  വീണ ആദിവാസി സ്ത്രീയെ മൂന്ന് മണിക്കൂറിന് ശേഷം നാട്ടുകാര്‍ രക്ഷപെടുത്തി. ആറളം ഫാം ബ്ലോക്ക് 11 ലെ ബിന്ദു രാജു (50) വിനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ എടൂര്‍ മൃഗാശുപത്രിക്ക് സമീപമുള്ള ആൾമറ അമർന്നുകിടക്കുന്ന കിണറില്‍ ഇതുവഴി പോകുന്നതിനിടെ ബിന്ദു അബദ്ധത്തിൽ വീഴുകയായിരുന്നു. 
23 കോല്‍ താഴ്ചയുള്ള കിണറില്‍ 13 കോല്‍ വെള്ളം ഉണ്ടായിരുന്നെങ്കിലും വെള്ളത്തിൽ മുങ്ങിത്താഴ്ന്നുപോയ ബിന്ദു ഉയർന്നുവന്ന് കിണറിന്റെ പടവിൽ പിടിച്ചു നിൽക്കുകയായിരുന്നു.  സമീപ താമസക്കാരനായ ശശി ഉള്‍പ്പെടെയുള്ളവര്‍ എന്തോ ശബ്ദം കേട്ടിരുന്നെങ്കിലും അൽപ്പനേരം  തിരച്ചില്‍ നടത്തിയെങ്കിലും സംശയം തോന്നാത്തതിനാല്‍ കിണറിലേക്ക് നോക്കിയതുമില്ല. എന്നാൽ  ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്ത് താമസക്കാരായ ഉഷ, ഷൈന്‍ബി എന്നിവര്‍ കിണറിന്  സമീപത്തുകൂടി നടന്നുപോകുമ്പോള്‍ കരച്ചില്‍ ശബ്ദം കേട്ട്  കിണറില്‍ നോക്കുകയായിരുന്നു.  അകെ തളർന്ന നിലയിൽ പടവിൽ പിടിച്ചു നിൽക്കുകയായിരുന്നു ബിന്ദു.  
ഉടനെ ഇവർ വെച്ച്  സമീപത്തെ  കീഴ്പ്പള്ളി റോഡിലൂടെ പോയ വാഹനങ്ങള്‍ നിര്‍ത്തിച്ചും മറ്റും ആളുകളെ അറിയിച്ചു. പഞ്ചായത്ത് അംഗം ബിജു കുറ്റിക്കാട്ടുകുന്നേലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടിച്ചുകൂടി. അഗ്നിശമന സേന ഉള്‍പ്പെടെ ഉള്ളവരെ വിവരം അറിയിച്ചു. എന്നാൽ അഗ്നിശമനസേന  സ്ഥലത്തെത്തുമ്പോഴേക്കും  നെടുമുണ്ടയിലെ ജിന്റോയുടെ നേതൃത്വത്തില്‍ കിണറില്‍ ഇറങ്ങി ബിന്ദുവിനെ പുറത്തെത്തിച്ചു. പ്രദേശവാസികളായ ബിജു, ഉഷ, ഷൈന്‍ബി എന്നിവരുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കാലിന്റെ മുട്ടില്‍ ഉള്‍പ്പെടെ നേരിയ പരുക്ക് ഏറ്റതും ഇത്രനേരം കിണറിൽ അകപ്പെട്ടതുമൂലമുണ്ടായ ഭയപ്പാട് കരണമുണ്ടായ മനസികപ്രശനങ്ങളുമല്ലാതെ   ഗുരുതരാവസ്ഥയില്ലാത്തതിനാല്‍ വൈകിട്ടോടെ ഡിസ്ചാര്‍ജ് ചെയ്തു. ആദിവാസി വയോധികയെ കിണറ്റിലിറങ്ങി രക്ഷപെടുത്തിയ ജിന്റോയ്ക്ക് നെടുമുണ്ടയില്‍ പഞ്ചായത്ത് അംഗം ബിജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്വീകരണം നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group