Join News @ Iritty Whats App Group

ജ​യി​ൽ​ചാ​ടി​ വീട്ടിലെത്തി! കോ​ട്ട​യ​ത്ത് ജ​യി​ൽ​ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി ബി​നു​മോൻ പി​ടി​യി​ൽ; വിവരം അറിയിച്ചത് നാട്ടുകാര്‍…

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ജ​യി​ൽ​ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. പ്ര​തി ബി​നു​മോ​നാ​ണ് പി​ടി​യി​ലാ​യ​ത്.

വീ​ടി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

കോ​ട്ട​യം സ​ബ് ജ​യി​ലി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ബി​നു​മോ​ൻ ജ​യി​ൽ ചാ​ടി​യ​ത്. ജ​യി​ലി​ലെ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് പ​ല​ക വ​ച്ച് പു​റ​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​ൽ ത​ന്നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഭാ​ര്യ​യോ​ട് ബി​നു മോ​ൻ എ​ത്ര​യും വേ​ഗം പു​റ​ത്ത് ക​ട​ക്ക​ണ​മെ​ന്ന് പ ​റ​ഞ്ഞി​രു​ന്നു. 

ഷാ​ൻ എ​ന്ന യു​വാ​വി​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ബി​നു​മോ​ൻ.

ഇ​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഷാ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group