Join News @ Iritty Whats App Group

എകെജി സെന്റര്‍ ആക്രമണം; ഇങ്ങനെയൊരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാരെന്ന് ടി സിദ്ദീഖ്

എകെജി സെന്റര്‍ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ടി സിദ്ദീഖ് എംഎല്‍എ. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നല്‍കുകയും വേണം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത് പോലെയോ, ശ്രീ കോടിയേരി ബാലകൃഷ്ണന്റെ വീടിനും നേരെ നടന്ന അക്രമണത്തിന്റേത് പോലെയോ ആളെ കിട്ടാതെ പോകരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമ്പോള്‍ കേരളം മാത്രമല്ല, ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ് നോക്കുമ്പോള്‍ ഇങ്ങനെയൊരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാര്‍. ഇന്നലെ രാത്രി എകെജി സെന്ററില്‍ പടക്കം പൊട്ടിയാല്‍ രാഷ്ട്രീയമായി ആര്‍ക്കാണു നേട്ടം എന്ന് മിന്നല്‍ ഷിബുമാരുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമാകുന്നുണ്ട്. അത് കൊണ്ട് എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് മറ്റാരേക്കാളും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group