Join News @ Iritty Whats App Group

ആറളം ഫാമിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാമിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മൂന്ന് വര്‍ഷമായിട്ടും സ്ഥിരം അധ്യാപക തസ്തിക അനുവദിക്കാത്ത വിഷയം നിയമസഭയിലും ചര്‍ച്ചയായി.
ശൂന്യവേളില്‍ സണ്ണിജോസഫ് എം.എല്‍.എയാണ് പ്രശ്‌നം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. സ്‌കൂളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനായുള്ള അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിന്‍മേല്‍ ചില അധിക വിവരങ്ങള്‍ കൂടി ആവശ്യമായതിനാല്‍ ഉടന്‍ സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചതായും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മറുപടി നല്‍കി. പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ പുതിയ നിയമനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തസ്തിക ഇല്ലാത്ത വിദ്യാലയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ക്കും ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡയറക്ടറേറ്റിനും അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ കുട്ടികളുടെ പഠനത്തിന് പ്രതസന്ധിയുണ്ടാവില്ലെന്നും മന്ത്രിസഭയെ അറിയിച്ചു.

സ്കൂളില്‍ അധ്യാപക നിയമനം നടത്താത്തതിനെ തുടര്‍ന്ന് ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്ലസ് ടു വിജയ ശതമാനം ഇടിഞ്ഞതും ,സ്കൂളിന്റെ ദുരവസ്ഥയും കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ആറളം ഫാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സ്ഥിരം അധ്യാപകരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമീഷന്‍ നോട്ടീസയച്ചത്. ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നര വര്‍ഷത്തോളം പ്രിന്‍സിപ്പല്‍ തസ്തിക പോലും അനുവദിച്ചിരുന്നില്ല. പി.ടി.എയുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനൊടുവില്‍ പ്രിന്‍സിപ്പല്‍ നിയമനം നടത്തിയെങ്കിലും ഈ തസ്തികയിലുള്ളയാള്‍ പിരിഞ്ഞുപോയതിനു ശേഷം ആറുമാസമായി പുതിയ നിയമനം നടത്തിയിട്ടില്ല. പ്രശ്നത്തില്‍ മനുഷ്യാവകാശ കമീഷന്റെ ഇടപെടല്‍ വന്നതോടെയാണ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group