പി എം കെയർ ഫണ്ടിനെ കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തി ദില്ലി ഹൈക്കോടതി. പി എം കെയർ ഫണ്ടിൻ്റെ നിയന്ത്രണവും, ഓഡിറ്റ് വിശദാംശങ്ങളും ആരാഞ്ഞ് നൽകിയ ഹർജിയിൽ പിഎം ഓഫീസ് നൽകിയ ഒരു പേജ് സത്യവാങ് മൂലമാണ് കോടതിയെ ചൊടിപ്പിച്ചത്. നിയന്ത്രണാധികാരം കേന്ദ്രത്തിനും, സംസ്ഥാനങ്ങൾക്കുമില്ലെന്നാണ് ഒരു പേജ് മാത്രമുള്ള സത്യവാങ്മൂലത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടിയായി നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിയാണ് കോടതിക്ക് മറുപടി നൽകിയത്. മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി വിശദമായ വിവരങ്ങളടക്കം നൽകാൻ നാലാഴ്ച സമയം നൽകി.
Post a Comment