ഇരിട്ടി: കുട്ടികളിൽ സൈബർ ബോധവൽക്കരണത്തിനായി തീക്കളി എന്ന നാടകവുമായി ജനമൈത്രി പോലീസ് . മൊബൈൽ ഫോൺ ഉപയോഗം മൂലം ഉണ്ടാകുന്ന ദോഷങ്ങളും സൈബർ ലോകത്തെ ചതിക്കുഴികളും എടുത്തുകാട്ടുന്നതാണ് കേരളാ ജനമൈത്രി പോലീസ് ടീം ഒരുക്കിയിരിക്കുന്ന മുക്കാൽ മണിക്കൂർ നീണ്ടുനിൽക്കുന്ന തീക്കളി എന്ന നാടകം. കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് മുന്നിലാണ് ഇവർ നാടകം അവതരിപ്പിക്കുന്നത്.
ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ തിങ്കളാഴ്ച നാടകം അവതരിപ്പിച്ചു. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ എം. ബാബു അദ്ധ്യക്ഷനായി. പി ടി എ വൈസ് പ്രസിഡന്റ് ആർ.കെ. ഷൈജു, ജനമൈത്രി കണ്ണൂർ എ ഡി എൻ ഒ കെ.പി. അനീഷ് കുമാർ, ഇരിട്ടി ബീറ്റ് ഓഫീസർ വി.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Post a Comment