Join News @ Iritty Whats App Group

യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി;വൈസ് പ്രസിഡന്‍റുമാരായ എൻഎസ് നുസൂറിനും എസ്എം ബാലുവിനും സസ്പെൻഷൻ


തിരുവനന്തപുരം : സംസ്ഥാന യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി. രണ്ട് വൈസ് പ്രസിഡന്‍റുമാരെ സസ്പെൻഡ് ചെയ്തു. എൻ എസ് നുസൂറിനും എസ് എം ബാലുവിനും ആണ് സസ്പെൻഷൻ. സംഘടനാ വിരുദ്ധ പ്രവർത്തനത്തിനാണ് നടപടി. 

വാട്ട്സ്ആപ് ചാറ്റ് ചോർച്ചക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ ഇരുവരും ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. അതേസമയം സസ്പെൻഷൻ നടപടി ചാറ്റ് ചോർച്ചയിൽ ആണോ എന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.ഇരുവരും നേരത്തെ മുതൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്നു എന്ന് നേതൃത്വം പറയുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ പറയുമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നു

യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിൽ വിരുദ്ധ ചേരിയിലാണ് എൻ എസ് നുസൂറും എസ് എം ബാലുവും . യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലുയർന്ന പീഡന പരാതി അടക്കം പുറത്തായതിൽ നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ടായിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group