കൊല്ലം: പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ യുവാവ് അറസ്റ്റിലായി. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് പൊലീസാണ് കൊറ്റങ്കര മാമൂട് മഞ്ചു ഭവനില്‍ അനന്തു നായര്‍ (22) എന്നയാളെ അറസ്റ്റ് ചെയ്തത്. പതിനാറുകാരിയായ പെൺകുട്ടിയെയാണ് അനന്തു നായർ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
2019-ല്‍ സമാനമായ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പോക്സോ പ്രകാരം എടുത്തിട്ടുള്ള കേസില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും യുവാവിന്റെ ബന്ധുക്കള്‍ക്കുമെതിരെയും പോലീസ് നടപടി സ്വീകരിക്കും.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് ഇപ്പോൾ അനന്തു നായരെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്തിട്ടുണ്ട്. കൊല്ലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post a Comment