Join News @ Iritty Whats App Group

എകെജി സെന്ററിനെതിരായ ബോംബാക്രമണം; മൂന്ന് ജില്ലകളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായ ശേഷം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസ്‌ സ്തൂപങ്ങളും കൊടിത്തോരണങ്ങളും തകർത്തു. വെള്ളക്കിണറുള്ള രാജീവ്‌ ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചു. ചാത്തനാട് മന്നത്ത് കൊടിമരം തകർത്തു. പാലക്കാട് കുട്ടനല്ലൂരിൽ കോൺ​ഗ്രസിന്റെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന്റെ ബോർഡ് തകർത്തു. കോൺ​ഗ്രസിന്റെ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് വൈക്കിലശേരിയിൽ കോൺ​ഗ്രസ് സ്തൂപങ്ങളും പാർട്ടി ഓഫീസും അടിച്ചു തക‍ർത്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group