കണ്ണൂര്‍: കണ്ണൂര്‍ മാര്‍ക്കറ്റിനുള്ളിലെ മൊയ്തീന്‍ പള്ളിക്കുള്ളില്‍ ചാണകം വിതറി. സാമൂഹ്യവിരുദ്ധരായ മൂന്നംഗ സംഘമാണ് ചാണകം വിതറിയതെന്ന് പള്ളിയിലെ ജീവനക്കാരന്‍ പറയുന്നു.
തുടര്‍ന്ന് പള്ളിക്കമ്മിറ്റിക്കാരെ വിവരമറിയിക്കുകയായിരുന്നു.കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ഇളങ്കോ തുടങ്ങിയ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
Post a Comment