കോഴിക്കോട് : മദ്രസ വിട്ട് പോകുമ്പോൾ കുളത്തിൽ വീണ വിദ്യാർത്ഥി മരിച്ചു. ചെറുവണ്ണൂർ വില്ലേജിൽ കൊളത്തറ അറക്കൽ പാടം അമ്മോത്ത് വീട്ടിൽ മുസാഫിറിന്റെ മകൻ മുഹമ്മദ് മിർഷാദ് (13) ആണ് മരിച്ചത്. മദ്രസ വിട്ട് പോകുമ്പോൾ വലിയ പറമ്പ് കുളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആദ്യം കോയാസ് ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ.
മദ്രസയിൽ നിന്ന് മടങ്ങവെ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു
News@Iritty
0
Post a Comment