Join News @ Iritty Whats App Group

മൈജിയില്‍ ഗ്രേറ്റ് ജൂലൈ സെയ്ല്‍ ആരംഭിച്ചു; മൂന്നു ദിവസം കിടിലന്‍ ഓഫറുകള്‍

കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകളിൽ മൂന്ന് ദിവസത്തെ മൈജി ഗ്രേറ്റ് ജൂലൈ സെയ്‌ലിന് ഇന്ന് തുടക്കം കുറിച്ചു. ഈ ദിവസങ്ങളില്‍ ഓരോ 15000 രൂപയുടെ പര്‍ച്ചേസിനും 1500 രൂപയുടെ കിടിലന്‍ കാഷ് ബാക്ക് ഓഫര്‍ കേരളത്തിലുടനീളമുള്ള എല്ലാ മൈജി ഷോറൂമുകളിലും ലഭിക്കും. കൂടാതെ ഗംഭീരമായ മറ്റ് ഓഫറുകളും ഉപഭോക്താക്കൾക്കായി മൈജി ഷോറൂമുകളിലും മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൊബൈൽ ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി,വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, ഏസി, ഡിജിറ്റൽ ആക്സസറീസ് ഹോം അപ്ലയൻസസ്, കിച്ചന്‍ അപ്ലയന്‍സസ് തുടങ്ങിയവ മൈജി- മൈജി ഫ്യൂച്ചർ ഷോറൂമിൽ നിന്നും വാങ്ങുമ്പോൾ 15000 രൂപയുടെ ഓരോ പര്‍ച്ചേസിനും 1500 രൂപ കാഷ് ബാക്ക് ലഭിക്കുന്നതാണ്.

ഡിജിറ്റല്‍ ഉല്പന്നങ്ങള്‍ക്ക് മൈജി ഏര്‍പ്പെടുത്തിയ അധിക വാറന്റി പ്ലാനുകള്‍, ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ പുതിയത് വാങ്ങാനുള്ള പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും മൈജിയിൽ ഒരുക്കിയിട്ടുണ്ട്.

വിവിധ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ച്, ഹെഡ്‌സെറ്റ്, സ്പീക്കറുകള്‍, പ്ലേ സ്റ്റേഷന്‍, പവര്‍ ബാങ്ക്, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയ എണ്ണമറ്റ ഉല്പന്നങ്ങള്‍ക്കും പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. ഏസി, ഇലക്ട്രോണിക് ഗാഡ്ജറ്റ്‌സ് തുടങ്ങി എല്ലാ ഉല്പന്നങ്ങളും വമ്പിച്ച ഓഫറുകളോടെ ഗ്രേറ്റ് ജൂലൈ സെയിലില്‍ സ്വന്തമാക്കാം. അതിശയിപ്പിക്കുന്ന ഓഫറുകള്‍ക്കൊപ്പം അതിവേഗ ലോണ്‍/ ഇ.എം.ഐ, ഫിനാന്‍സ് സ്‌കീമുകള്‍, പലിശ രഹിത വായ്പാ സൗകര്യം, എക്‌സ്ട്രാ കാഷ് ബാക്ക് സ്‌കീമുകള്‍ എന്നീ സൗകര്യങ്ങളും മൈജി ഷോറൂമുകളില്‍ ലഭിക്കും.

വീട്ടിലേക്കാവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും കിച്ചണ്‍ അപ്ലയന്‍സസുകളും മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ വമ്പന്‍ വിലക്കിഴിവില്‍ സ്റ്റോക്ക് തീരും വരെ സ്വന്തമാക്കാം. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും ഹോം അപ്ലയൻസുകളും കുറഞ്ഞ ചെലവില്‍ റിപ്പയര്‍ ചെയ്യാനുള്ള സൗകര്യത്തോടെ മൈജി കെയര്‍ എല്ലാ മൈജി ഷോറൂമുകളിലും പൂര്‍ണ സജ്ജമാണ്.

മൈജിയുടെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ www.myg.in സന്ദർശിച്ച് ഓൺലൈൻ വഴി ഉല്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് എക്‌സ്പ്രസ് ഡെലിവറി സേവനവും ലഭ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group