Join News @ Iritty Whats App Group

പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള അശോക സ്തംഭത്തിൽ രൂപമാറ്റം; വിമർശനവുമായി പ്രതിപക്ഷം


പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷം. അശോകസ്തംഭത്തിൽ രൂപമാറ്റം വരുത്തിയത് അപമാനകരമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ കാര്യമായ മാറ്റമില്ലെന്നാണ് ഡിസൈനർമാരുടെ നിലപാട്. മന്ത്രിസഭയുടെ തലവനായ പ്രധാനമന്ത്രിക്ക് ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാൻ എന്താണ് അധികാരമെണുള്ളതെന്നും പ്രതിപക്ഷ നേതാക്കൾ ചോദിച്ചു.

യഥാർഥ അശോകസ്തംഭം സൗമ്യമായ ആവിഷ്‌കാരമാണെങ്കിൽ പുതിയത് ‘നരഭോജിയെപ്പോലെ’യാണെന്നാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ട്വീറ്റ് . ഓരോ പ്രതീകങ്ങളും മനുഷ്യരുടെ ചിന്തയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.

അശോകസ്തംഭത്തിൽ വ്യത്യാസങ്ങൾ വരുത്തുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ തിരുത്താൻ തയ്യാറാവണമെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. അശോകസ്തംഭത്തിന്റെ അനാച്ഛാദന ചടങ്ങിൽ പ്രതിപക്ഷത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് .

ബിജെപിയുടെ ഇടുങ്ങിയ ചിന്താഗതിയുടെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസ് എം.പിയായ ജവഹർ സിർകാറും പുതിയ അശോക സ്തംഭത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി

Post a Comment

Previous Post Next Post
Join Our Whats App Group