കണ്ണൂര്‍: അതിമാരക മയക്കുമരുന്നുകളുമായി യുവാക്കള്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ മൂന്നാംപീടികയിലെ ഷഹിന്‍ രാജന് (25), ഏബിള്‍ ജോസ് (28) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്.
ഇവരില്‍നിന്ന് 20 എല്‍.എസ്.ഡി സ്റ്റാമ്ബ്, 26.1 ഗ്രാം ഹഷീഷ് ഓയില്‍, കഞ്ചാവ്, നൈട്രേ സെഫാം ഗുളികകള്‍ എന്നിവ കണ്ടെത്തി.കണ്ണൂര്‍ മാര്‍ക്കറ്റില്‍ സ്റ്റേഷനറി കട ഉടമയായ ഏബിള്‍ കഞ്ചാവ് ഉപയോഗത്തിലൂടെ വില്പന തുടങ്ങിയിട്ട് നാലു വര്‍ഷത്തോളമായതായി പൊലീസ് പറഞ്ഞു. ഈയടുത്ത കാലത്താണ് ന്യൂജെന്‍ മയക്കുമരുന്നിനത്തിലേക്ക് കടന്നത്. ഷഹിന്‍ രാജനാണ് ഇയാള്‍ക്കായി മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു. ആഴ്ചകളായി ഇവരുടെ നീക്കങ്ങള്‍ ജില്ല ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് ടീമംഗങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നു.
കണ്ണൂര്‍ ടൗണ്‍ എസ്.ഐ സി.എച്ച്. നസീബ്, ഡാന്‍ സാഫ് ടീം അംഗങ്ങളായ എസ്.ഐ റാഫി അഹമ്മദ്, മഹിജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി. അജിത്ത്, സി.പി. മഹേഷ്, പി.സി. മിഥുന്, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
Post a Comment