കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്. കോമത്തുപാറ സ്വദേശി ആബിദിന്റെ വാടക വീട്ടിലാണ് പരിശോധന നടത്തിയത്. മതവിദ്വേഷ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. ആബിദിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തീവ്രവിരുദ്ധ സ്‌ക്വാഡ് നോട്ടീസ് നല്‍കി. ആബിദ് തീവ്രവാദ സ്വഭാവമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്. കീഴന്തിമുക്കിലെ ഉദയ ചിക്കന്‍ സെന്ററില്‍ ജോലി ചെയ്തുവരികയാണ് ഇയാള്‍
പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്ന ദിവസം ആബിദ് മംഗലാപുരത്ത് എത്തിയതിനുള്ള തെളിവുകള്‍ കര്‍ണാടക പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മംഗലാപുരത്ത് എത്തിയതായും, പ്രവീണ്‍ കൊല്ലപ്പെട്ടതിന് ശേഷം കാറില്‍ തിരികെ കേരളത്തിലേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ആബിദിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നാണ് വിവരം.
Post a Comment