Join News @ Iritty Whats App Group

അമിതവണ്ണമുള്ളവരിലും കരൾരോഗബാധിതരിലും കോവിഡ് സാധ്യത കൂടുതൽ -ഐ.സി.എം.ആർ.

 കോവിഡ് പ്രതിരോധ വാക്സിനെടുത്തിട്ടില്ലാത്ത അമിതവണ്ണമുള്ളവരിലും കരൾരോഗബാധിതരിലും രോഗസാധ്യത കൂടുതലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. രാജ്യത്തുടനീളമുള്ള 42 ആശുപത്രികളിൽ പ്രവേശിപ്പിച്ച 29,509 കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

പ്രമേഹം, വൃക്കരോഗം, ക്ഷയം, വാർധക്യസഹജമായ രോഗങ്ങൾ എന്നിവയെ അപേക്ഷിച്ച്, വിട്ടുമാറാത്ത കരൾരോഗവും അമിതവണ്ണവും കൂടുതൽ അപകടമാണ്. പഠനം നടത്തിയ രോഗികളിൽ 60 ശതമാനത്തിലധികം പേരും അമിതവണ്ണമുള്ളവരോ അമിതഭാരമുള്ളവരോ ആണ്. ഇവരിൽ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് 50 ശതമാനമാണ് മരണസാധ്യത. രണ്ടുഡോസ്‌ സ്വീകരിച്ചവർക്ക് 40 ശതമാനമാണ് മരണസാധ്യതയെന്നും പഠനത്തിലുണ്ട്. ഇവർ എത്രയും പെട്ടെന്ന് വാക്സിനേഷൻ സ്വീകരിക്കുന്നതാണ് സുരക്ഷിതമെന്ന് ഐ.സി.എം.ആർ. ന്യൂഡൽഹി അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സമീരൻ പാണ്ട പറഞ്ഞു.


Post a Comment

Previous Post Next Post
Join Our Whats App Group