കണ്ണുര്‍: കര്‍ഷകനെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ വന്‍ പ്രതിഷേധം. ആറളം ഫാമിലെ ബ്ലോക്ക് ഏഴിലാണ് വിറക് ശേഖരിക്കാന്‍ പോയ കര്‍ഷകനായ ദാമുവിനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. രാവിലെ പതിന്നൊന്നരയോടെയായിരുന്നു സംഭവം.
മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. എന്നാല്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി ആനയെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കുവെന്നും കര്‍ഷകര്‍ പറഞ്ഞു.
ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പത്താമത്തെയാളാണ് ദാമു. 85 ഓളം കാട്ടാനകള്‍ പ്രദേശത്ത് എത്തുന്നുണ്ടെന്നും കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. മരണമുണ്ടാകുമ്പോള്‍ മാത്രം ഉദ്യോഗസ്ഥര്‍ എത്തിയിട്ട് കാര്യമില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
ഇന്ന് രാവിലെ മറ്റൊരാളുടെ ബൈക്ക് ആന തകര്‍ത്തു. വീടുകളും ആനകള്‍ തകര്‍ക്കുന്നുണ്ട്. ആനവേലി അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment