ആലപ്പുഴയിലെ ആലപ്പുഴ എ ആര്‍ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണം സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം. പൊലീസുകാരനായ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. മക്കളെ കൊന്നതിന് ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലൂടെ റെനീസ് തത്സമയം കണ്ടിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്റെ മൊബൈല്‍ ഫോണിലാണ് ബന്ധിപ്പിച്ചിരുന്നത്. ഇത് വീണ്ടെടുക്കുന്നതിനായി പൊലീസ് ഫോറന്‍സിക് ലാബിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ മെയ് 9നാണ് കേസിനാസ്പദമായ സംഭവം. റെനീസിന്റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ഭാര്യ നജ്‌ലയുടെ ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ നജ്‌ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ആത്മഹത്യ നടന്ന ദിവസം വൈകിട്ട് അഞ്ചിന് റെനീസിന്റെ കാമുകിയായ ഷഹാന ക്വാര്‍ട്ടേഴ്‌സില്‍ വന്നിരുന്നു. തന്നെയും ഭാര്യ എന്ന നിലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന നജ് ലയോട് ആവശ്യപ്പെട്ടു. ഇതേചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കവുമുണ്ടായി.
അതേ ദിവസ് ംരാത്രി പത്ത് മണിക്ക് ശേഷമാണ് നജ്‌ല ആത്മഹത്യ ചെയ്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്ന റെനീസ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന സംഭവങ്ങള്‍ ഫോണിലൂടെ കണ്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഫോറന്‍സിക് ഫലങ്ങള്‍ ലഭിച്ചതിന് ശേഷം ഈ മാസം അവസാനത്തോടെ കേസില്‍ കുറ്റപത്രം നല്‍കിയേക്കും.
Post a Comment