Join News @ Iritty Whats App Group

കണ്ണൂരിലെ ബോംബ് നിർമാണത്തിൽ സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ല;'നിർമാണത്തിനിടെ പി. ജയരാജന്റെ മകന്റെ കൈയിലിരുന്ന് ബോംബ് പൊട്ടി': ആരോപണവുമായി സണ്ണി ജോസഫ് എംഎൽഎ

തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. കൊലപാതകത്തിനു തുല്യമായ നരഹത്യയാണ് ഇരിട്ടിയിൽ നടന്നതെന്നും ആരാണ് മാരകശക്തിയുള്ള സ്ഫോടക വസ്തുക്കൾ നിർമ്മിച്ചതെന്നും കണ്ടെത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇതിനുപിന്നിൽ അതിശക്തമായ ഗൂഢാലോചനയുണ്ട്. ഏത് സംഘടനയുടെ, രാഷ്ട്രീയ പാർട്ടിയുടെ ഒത്താശ ഉണ്ടെന്ന് കണ്ടെത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ഒരു സ്ഥലത്ത് മാത്രമല്ല ഇത്തരത്തിലുള്ള സ്ഫോടനം ഉണ്ടായത്. സിപിഎം കേന്ദ്രങ്ങളിലും നേരത്തെ സ്ഫോടനം നടന്നിട്ടുണ്ട്. സിപിഎം നേതാവായ അധ്യാപകന്റെ ബാഗ് താഴെ വീണ സ്ഫോടനം ഉണ്ടായ സംഭവം ഉണ്ടായി. പോലീസ് ബോംബ് പിടിച്ച നൂറിലേറെ കേസുകൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉണ്ടായി. ഇതിൽ ആർക്കുവേണ്ടി ബോംബ് നിർമ്മിച്ചു എന്ന പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ആർഎസ്എസും എസ്ഡിപിഐയും ഉൾപ്പെടെയുള്ള വർഗീയ ശക്തികൾ ബോംബ് നിർമ്മിച്ച ഉപയോഗിക്കുന്നുണ്ട്. എന്നാൽ കണ്ണൂരിലെ ബോംബ് നിർമാണത്തിൽ സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. പി ജയരാജൻ ബോംബ് നിർമ്മിക്കുമ്പോൾ മകൻറെ കയ്യിൽ വച്ച് ബോംബ് പൊട്ടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group