സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെ.ആര്‍.പി സംസ്ഥാന അധ്യക്ഷ സി കെ ജാനുവിനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമെതിരെ പുതിയ വെളിപ്പെടുത്തലുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഹോട്ടല്‍ മുറിയില്‍ വെച്ച് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കുന്നത് താന്‍ നേരിട്ടു കണ്ടുവെന്നും അപ്പോള്‍ ടവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണമെന്നും പ്രസീത പറയുന്നു.
ക്രെംബ്രാഞ്ചിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തിയത്. ജാനുവിനെ കാണാനായി കെ സുരേന്ദ്രന്‍ ഹോട്ടല്‍ മുറിയിലെത്തി. ഈ സമയം റൂമില്‍ നിന്ന് ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം പുറത്തേക്കിറങ്ങി. സുരേന്ദ്രന്‍ തിരിച്ചുപോയതിന് ശേഷം ജാനു ഉപയോഗിച്ചിരുന്ന ടവ്വലില്‍ പണം പൊതിഞ്ഞതായി കാണാനായി. പിന്നീടത് ബാഗിലേക്ക് മാറ്റി.’ എന്നും പ്രസീത പറഞ്ഞു.
നേരത്തെ പണം നല്‍കുന്നത് കണ്ടില്ലെന്ന മൊഴിയാണ് പ്രസീത നല്‍കിയിരുന്നത്. ഇത് കെ സുരേന്ദ്രനെതിരായ അന്വേഷണത്തെ ബാധിച്ചിരുന്നു. കേസില്‍ കെ സുരേന്ദ്രന്‍, സി കെ ജാനു, ജാനുവിന്റെ അസിസ്റ്റ്ന്റ് വിനീത, പ്രശാന്ത് മലവയല്‍ എന്നിവരുടെ ഫോണുകള്‍ പ്രധാന തെളിവായിരുന്നു. ഇവരുടെ ഫോണുകള്‍ ഒരേ സമയം കേടായതില്‍ ദുരൂഹതയുണ്ടെന്നും പ്രസീത ആരോപിച്ചു.
നിലവില്‍ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി കെ ജാനുവുമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സുരേന്ദ്രന്‍ സികെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.
Post a Comment