ഇരിട്ടി:ജില്ലയിൽ ഹയർ സെക്കണ്ടറി സ്കൗട്സ് ആൻ്റ് ഗൈഡ്സ് യുണിറ്റിനുള്ള ഏറ്റവും മികച്ച യുണിറ്റിനായുള്ള 2020-2022 അക്കാദമിക വർഷത്തെ ജില്ലയിലെ ചീഫ് മിനിസ്റ്റേർസ് ഷീൽഡ് ഒന്നാം പുരസ്‌കാരം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ഗൈഡ്സ് യുണിറ്റ് ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കി.
ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ സ്കൗട്സ് ആൻ്റ് ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്കൗട്സ് മാസ്റ്റർ കെ.കെ.ജോഷിത് കുമാർ, ഗൈഡ് ക്യാപ്റ്റൻ മേഘ്നറാം എന്നിവരുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, റോഡ് സുരക്ഷ, പെയിൻ ആൻഡ് പാലിയേറ്റീവ്, ബോബ് എ ജോബ്, കോളനി ദത്തെടുക്കൽ, പ്ലാസ്റ്റിക് രഹിത സമൂഹം, വിഷരഹിത പച്ചക്കറി ഉത്പാദനം, ജലാശയങ്ങളുടെ വീണ്ടെടുപ്പ്, ഹരിതവത്കരണംഎന്നീ പ്രവർത്തനങ്ങൾ മുൻനിർത്തിയുള്ള യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന് പുരസ്ക്കാര നേട്ടത്തിന് അർഹരാക്കിയത്.
Post a Comment