കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ ലോ കേളേജ് ജീവനക്കാരിക്ക് നേരെ സദാചാരാക്രമണം നടത്തിയ രണ്ട് പേര്‍ പിടിയില്‍. മഞ്ചേശ്വരം സ്വദേശികളായ വിജിത്ത്, മുസ്തഫ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മണിക്ക് ശേഷം ജോലി കഴിഞ്ഞ് പോകുന്നതിനിടെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നും വീഡിയോ പകര്‍ത്തിയെന്നുമാണ് ജീവനക്കാരിയുടെ പരാതി.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മഞ്ചേശ്വരം ക്യാമ്പസിലെ ജീവനക്കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.പ്രതികള്‍ വനിത ജീവനക്കാരിയുടെ കയ്യില്‍ കയറി പിടിക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് മൂന്ന് പേര്‍ ആക്രമണം നടത്തിയത്. ഇതില്‍ രണ്ട് പേരാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സമാനസംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
Post a Comment