ഗുഹാവത്തി: രാജ്യത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോർട്ട് ചെയ്തു. അസമിലെ ദിബ്രുഗഡിലെ ഭോഗാലി പഥർ ഗ്രാമത്തിനുള്ളിലെ പന്നിക്കാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ മുന്‍കരുതല്‍ എന്ന നിലയില്‍ പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ മുഴുവൻ കൊന്നൊടുക്കിയതായി ദിബ്രുഗഢ് മൃഗസംരക്ഷണ, വെറ്ററിനറി ഓഫീസർ ഡോ. ഹിമന്ദു ബികാഷ് ബറുവ വ്യക്തമാക്കി.
"ഞങ്ങൾ ആദ്യം 1 കിലോമീറ്റർ വരെയുള്ള പ്രദേശം രോഗബാധയുള്ളതായി പ്രഖ്യാപിച്ചു. നിയമങ്ങൾ അനുസരിച്ച്, രോഗബാധിത പ്രദേശത്തെ എല്ലാ പന്നികളെയും ഞങ്ങൾ കൊന്ന് കുഴിച്ചുമൂടി. അതോടൊപ്പം, ഞങ്ങൾ പ്രദേശം മുഴുവൻ അണുവിമുക്തമാക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ആഫ്രിക്കൻ പന്നിപ്പനി മാരകവും പന്നികൾക്കിടയില്‍ വളരെ വേഗത്തില്‍ പടരുമെങ്കിലും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയില്ലെന്നാണ്.
Post a Comment