ഇരിട്ടി: ഇരിട്ടി മാടത്തിൽ സ്കൂളിന് സമീപമുള്ള പെട്രോൾ പമ്പിൽ തീ പിടുത്തം. പമ്പിലെ ഇലക്ട്രിക് കണ്ട്രോൾ റൂമിലാണ് തീപ്പിടുതമുണ്ടായത്.ഉടൻ തന്നെ ജീവനക്കാർ തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.വിവരമറിഞ്ഞു ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഇലക്ട്രിക് കണ്ട്രോൾ റൂമിലുണ്ടായ ഷോർട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരിട്ടിയിൽ പെട്രോൾ പമ്പിൽ തീ പിടുത്തം,ജീവനക്കാരുടെ ഇടപെടലിൽ വൻ അപകടം ഒഴിവായി
News@Iritty
0
Post a Comment