Join News @ Iritty Whats App Group

ഇതിഹാസ ഗസൽ ഗായകൻ ഭൂപീന്ദർ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന ഇതിഹാസ ഗായകന്‍ ഭൂപീന്ദര്‍ സിംഗ്(82) മുംബൈയിലെ വസതിയില്‍ അന്തരിച്ചു. കാൻസർ ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഒരാഴ്ച മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയും ഗായികയുമായ മിതാലി സിംഗാണ് മാധ്യമങ്ങളോട് വിയോഗ വാര്‍ത്ത അറിയിച്ചത്. നിഹാല്‍ മകളാണ്. ബോളിവുഡിലെ വ്യത്യസ്തമായ ശബ്ദത്തിന്റെ ഉടമായിരുന്ന അദ്ദേഹം ധാരാളം ഗാനങ്ങള്‍ക്ക് ഗിറ്റാറിസ്റ്റായും പ്രവര്‍ത്തിച്ചു.

അമൃതസറിൽ ജനിച്ച ഭൂപീന്ദർ പിതാവിൽ നിന്നാണ് സംഗീത പഠനം ആരംഭിച്ചത്. ആകാശവാണിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഡല്‍ഹി ദൂരദര്‍ശനുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഭൂപീന്ദറിന്റെ ഗിറ്റാര്‍വാദന മികവ് ശ്രദ്ധയില്‍പ്പെട്ട സംഗീത സംവിധായകന്‍ മദന്‍മോഹന്‍ 1962ല്‍ മുംബൈയിലേക്ക് ക്ഷണിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഇതോടെ അദ്ദേഹം ബോളിവുഡിന്റെ അനിവാര്യ ഭാഗമായി. തുടർന്ന് ബോളിവുഡിൽ ഗായകനും സംഗീത സംവിധായകനുമായി.

ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമേ നിരവധി സ്വതന്ത്ര ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഹഖീഖത്ത് എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി, തലത്ത് മഹ്‌മൂദ്, മന്നാഡേ എന്നിവര്‍ക്കൊപ്പവും പാടിയിട്ടുണ്ട്. 'കരോഗെ യാദ്' ഭൂപീന്ദറിന്റെ ഏറെ ആരാധകരുള്ള ഗസൽ ഗാനമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group