Join News @ Iritty Whats App Group

പേരാവൂർ കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികൾക്ക് പന്നിപനി സ്ഥിരീകരിച്ചു

പേരാവൂർ: കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികൾക്ക് പന്നിപനി സ്ഥിരീകരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ സ്വകാര്യ പന്നിഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ പന്നിഫാമിലെ പത്തോളം പന്നികൾ രോഗം ബാധിച്ച് ചത്തിരുന്നു. ഇതേ തുടർന്ന് പന്നിയുടെ സാമ്പിൾ  ലാബിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് പന്നിപനി സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ദൂരത്തിലുള്ള പന്നിഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുകയാണ് സാധാരണ നടപടി ക്രമം. ഈ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group