Join News @ Iritty Whats App Group

ഇടുക്കിയിൽ മലയിടിഞ്ഞ് വീണ് അപകടം; ഒരാൾ മണ്ണിനടിയിൽ

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽ അകപ്പെട്ടു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യത്തിനെയാണ് കാണാതായത്. ഫയർ ഫോഴ്‌സ് എത്തി തെരച്ചിൽ തുടരുകയാണ്. 

ലയത്തിന് പുറകിലുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 4 മണിക്കാണ് അപകടമുണ്ടായത്. വലിയ അളവിൽ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. കൂടുതൽ ആളുകൾ മണ്ണിനടിയിൽ അകപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസകരമായ വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവിൽ മണ്ണിടിഞ്ഞു വീണത്.

Post a Comment

Previous Post Next Post
Join Our Whats App Group