വധശ്രമക്കേസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം. പരീക്ഷയെഴുതാനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഭിഭാഷകനായ നിസാം നാസറിനെ വീട്ടില്‍ക്കയറി ആക്രമിച്ചെന്നായിരുന്നു കേസ്. 2018ലെ കേസില്‍ കസ്റ്റഡിയിലായത് ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ്. ഹാജര്‍ നില പൂജ്യം ശതമാനമായിട്ടും ആര്‍ഷോയ്ക്ക് സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
018ല്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എടുത്ത വധശ്രമക്കേസില്‍ കേസ് ആര്‍ഷോ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ അദ്ദേഹം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിരുന്നുവെങ്കിലും പോലീസ് അറസ്റ്റു ചെയ്തിരുന്നില്ല.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി ഷാജഹാന്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് 40 ദിവസം മുമ്പ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്.
Post a Comment