കണ്ണൂരിൽ കാലവര്‍ഷക്കെടുതിയില്‍ ഒരുമരണം കൂടി.കണ്ണൂര്‍ താഴെ ചൊവ്വയിലെ കാനാമ്ബുഴയില്‍ പുളുക്കൂ ല്‍ പാലത്തിന് സമീപം കുളിക്കാനിറങ്ങിയപ്പോള്‍ അതിശക്തമായ ഒഴുക്കില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ഇന്നലെ വൈകുന്നേരമാണ് മൃതദേഹം പുളുക്കൂല്‍ പാലത്തിന് സമീപത്തുവെച്ചു ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.കണ്ണൂര്‍സിറ്റി മരക്കാര്‍ കണ്ടി സ്വദേശി സാറും ഹൗസില്‍ ഫയാദാ(25))ണ് മരണമടഞ്ഞത്. തൊഴുക്കില്‍ പീടികയില്‍ പെയിന്റ്് കടയില്‍ തൊഴിലാളിയാണ്ഫയാദ്. കണ്ണൂര്‍ സിറ്റിയിലെമുഹമ്മദ്-സുഹറാബി ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍ ഫാറു, ആരിഫ, ഫെമിന. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Post a Comment