പാലക്കാട് ക്ലാസ് മുറിയിലിരുന്ന വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ വിഷപാമ്പ് കയറിയിറങ്ങി. മങ്കര ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയത്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ പാമ്പ് കടിച്ചെന്ന സംശയത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
Post a Comment