സംസ്ഥാനത്ത് ഇക്കുറി അധിക മഴ ഉണ്ടാകുന്ന സ്ഥിതി വിശേഷമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ജൂലൈ 13ന് ശേഷം മഴ വീണ്ടും സജീവമാകും. സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കൺട്രോൾ റൂം സജ്ജമാക്കിയതായും മന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നിർദ്ദേശം നൽകിയതായും റവന്യൂമന്ത്രി അറിയിച്ചു.
സംസ്ഥാനത്താകെ നാലു ലക്ഷം പേരെ പാർപ്പിക്കാൻ 3,071 കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സജ്ജമാണെന്നും അവധിയെടുത്ത് പോയ ഉദ്യോഗസ്ഥരോട് തിരിച്ചെത്താൻ നിർദേശം നൽകിയതായും റവന്യൂ മന്ത്രി അറിയിച്ചു. മഴക്കാലവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ മന്ത്രി തൃശ്ശൂരിൽ വിലയിരുത്തി.
Post a Comment