സ്ത്രീയുമായി പരിചയം നടിച്ച് സംസാരിക്കുന്നതിനിടയില്‍ യുവതിയുടെ ആറര പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത തളിപ്പറമ്ബ് സ്വദേശിയെ അറസ്റ്റ് ചെയ്തു.
തളിപ്പറമ്ബ് കുറ്റിക്കോലിലെ ബാപ്പന്റെകത്ത് ഹൗസില്‍ ഷബീര്‍(27) ആണ് പിടിയിലായത്.
ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ എകെജി ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. എടക്കാട് മുനമ്ബിലെ മുസ്തഫയുടെ ഭാര്യ വലിയവളപ്പില്‍ സജിനയുടെ പരാതിയിലാണ് കേസ്. യുവതിയോട് പരിചയം നടിച്ച് സംസാരിക്കുന്നതിനിടയിലാണ് കഴുത്തില്‍ കിടന്ന ആറര പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഷബീര്‍ രക്ഷപ്പെട്ടത്. പരാതിയെത്തുടര്‍ന്ന് പോലീസ് കണ്ണൂരിലെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ച് ടൗണ്‍ എസ് ഐ ശ്രീജിത്ത് കോടിയേരിയുടെ നേതൃത്വത്തില്‍ ഷബീറിനെ പിടികൂടിയത്.
Post a Comment