കണ്ണൂർ: മങ്കി പോക്സ്(monkeypox) ബാധിച്ച് ചികിത്സയിലുള്ളയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടോ(contact) എന്ന് അറിയാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കി. സമ്പർക്കത്തിലുള്ളവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു. ഈ മാസം 13ന് ദുബായില്‍നിന്നാണ് യുവാവ് മംഗളൂരു വിമാനത്താവളം വഴി കണ്ണൂരിൽ എത്തിയത്.പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്
കണ്ണൂരിലെ മങ്കിപോക്സ് ബാധ:രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷിക്കും,ലക്ഷണങ്ങൾ കണ്ടാൽ കിടത്തി ചികിൽസ
News@Iritty
0
Post a Comment