ഇരിട്ടി: ആറളം ഫാമിൽ കാട്ടന ചവിട്ടിക്കൊന്ന ഫാം ഏഴാം ബ്ലോക്കി തമാസക്കരനായ പുതുശേരി ദാമൂവിന്റെ മൃതദേഹം സംഭവ സ്ഥലത്തുനിന്നും മാറ്റിയത് ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനും പ്രതിരോധത്തിനും ശേഷം. ആദിവാസികളുടെ വൻ പ്രതിഷേധമാണ് സംഭവസ്ഥലത്തു നടന്നത്. വിവിധ ഉദ്യോഗസ്ഥർ പ്രതിഷേധവക്കാരുമായി നടത്തിയ ചർച്ചക്കൊടുവിൽ വൈകുന്നേരം 5 മണിയോടെയാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇവിടെ നിന്നും മാറ്റാനായത്.
വീട്ടിനടുത്ത് കുടുംബക്കാർ ക്കൊപ്പം വിറക് ശേഖരിക്കുന്നതിനിടയിൽ പിന്നിൽ നിന്ന് എത്തിയ ആന ദാമുവിനെ തുമ്പിക്കൊക്കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം തലയ്ക്ക് ചവിട്ടി കൊലപ്പെടുത്തുകയായികുന്നു. കൂടെ ഉണ്ടായിരുന്ന ബന്ധുക്കളായ രവി, വിജേഷ്, സിബി എന്നിവർ ഓടി രക്ഷപ്പെടുകയായിരുന്നു. .
കല്ലുവയൽ മാങ്കുഴി സ്വാദേശിയായ ദാമു ആറളം ഫാമിൽ കെട്ടിട നിർമ്മാണത്തിനാണ് എത്തിയത്. ഏഴാം ബ്ലോക്കിൽ അമ്മ നാരായണിക്കൊപ്പാമാണ് കഴിഞ്ഞ നാലു വർഷമായി താമസിക്കുന്നത്. ഭാര്യയും മക്കളും മാങ്കുഴിയിലുമാണ് താമസം. വ്യാഴാഴ്ച്ച രാവിലെ 11 മണിയോടടുത്തായിരുന്നു സംഭവം. ദാമുവിനെ ആക്രമിച്ച ശേഷം അഞ്ചുമിനുട്ട് നേരം അവിടെ തന്നെ നിലയുറപ്പിച്ച ആനകാട്ടിനുള്ളിലേക്ക് പോയ ശേഷം മാത്രമാണ് കൂടെയുള്ളവർക്ക് അവിടേക്ക് പ്രവേശിക്കാൻ കഴിഞ്ഞുള്ളു.
രോഷാകുലരായ നാട്ടുകാർ സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു. അപകട സ്ഥലത്തു നിന്നും മൃതദേഹം വീട്ടിന് സമീപത്തേക്ക് നാട്ടുകാർ തന്നെ മാറ്റി. അവിടെ പോളിത്തീൻ ഷീറ്റ് വലിച്ചു കെട്ടി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധം തീർത്തു. മന്ത്രിയോ ജില്ലാ കലക്ടറോ എത്തി ഇതിന് പരിഹാരം ഉണ്ടാക്കിയാൽ മാത്രമെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വീട്ടുനൽകുകയുള്ളുവെന്ന ആവശ്യം ഉയർത്തി. ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥരും എത്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല.
ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ഡി എഫ് ഒ പി.കാർത്തിക്ക് സ്ഥലത്ത് എത്തി. അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ കേൾക്കാൻ പോലും തെയ്യാറായില്ല. ഡി വൈ എസ് പി മാരായ സജേഷ് വാഴാളപ്പിൽ , എ.വി. ജോൺ എന്നിവരും നടത്തിയ ശ്രമവും പരാജയപ്പെട്ടു. വൈകിട്ട് നാലുമണിയോടെ സി പി എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സ്ഥലത്ത് എത്തിയെങ്കിലും ജില്ലാകലക്ടർ എത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചു നിന്നു. അഞ്ചുമണിയോടെ എ ഡി എം കെ.കെ. ദിവാകരൻ, തലശേരി സബ്കലക്ടർ അനുകുമാരി എന്നിവരും സ്ഥലത്തെത്തി . ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ എന്നിവർക്കൊപ്പം പ്രതിഷേധക്കാരുമായും വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും സംസാരിച്ചു. പ്രശ്്‌നത്തിന് പരിഹാരം ഉണ്ടാക്കാൻ ജില്ലാ കലക്ടറുടെസാന്നിധ്യത്തിൽ വെള്ളിയാഴ്ച്ച് ഫാമിൽ ചർച്ച നടത്താമെന്നും കാട് വെട്ടിതെളിക്കാമെന്നുമുളള ഉറപ്പിൻമേൽ ആറുഞ്ചുമണിയോടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നു.
Post a Comment