കണ്ണൂർ:കാലവർഷത്തെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധി നൽകേണ്ട സാഹചര്യത്തിൽ അക്കാര്യം പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീരുമാനിക്കാൻ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല അവലോകന യോഗത്തിൽ ധാരണ.
ഓരോ പ്രദേശത്തെയും മഴയുടെ തീവ്രതയും വെള്ളക്കെട്ട് അടക്കമുള്ള ഘടകങ്ങളും പരിശോധിച്ച് തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട എഇഒമാരുമായും ആലോചിച്ച് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറായിരിക്കും അവധി തീരുമാനിക്കുക.
തലേദിവസം വൈകിട്ട് തന്നെ അവധി തീരുമാനമെടുക്കുകയും ഇത് ഔദ്യോഗികമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി മാധ്യമങ്ങളെ അറിയിക്കുകയും വേണം.
Post a Comment