കൊച്ചി: ഹോട്ടലിന്റെ ക്യൂആര്‍ കേഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വെച്ച് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. മുണ്ടംവേലി കാട്ടുനിലത്തില്‍ വീട്ടില്‍ മിഥുന്‍ (33) ആണ് പിടിയിലായത്. ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തോപ്പുപടി പോസ്റ്റ് ഓഫീസിന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിന്റെ ക്യൂആര്‍ കോഡാണ് ഇയാള്‍ മാറ്റിയത്. ഹോട്ടലിന്റെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഹോട്ടലുടമയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Post a Comment