തലശേരി: സിനിമാ നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. നടിയെ ആക്രമിച്ച കേസ് ലിബര്‍ട്ടി ബഷീറിന്റെ ഗൂഢാലോചനയാണെന്ന പരാമര്‍ശം ദിലീപ് നടത്തിയിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്. കേസില്‍ നവംബര്‍ ഏഴിന് ഹാജരാകാനും തലശേരി കോടതി ആവശ്യപ്പെട്ടു.
തലശേരി കോടതിയില്‍ ദിലീപിനെതിരെ മാനഹാനി കേസ് കൊടുത്തിട്ട് കേസ് എടുക്കാന്‍ ജഡ്ജ് തയ്യാറായിട്ടില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. നാല് വര്‍ഷം മുന്‍പായിരുന്നു പരാതിയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി നടപടി സ്വീകരിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് കോടതി ദിലീപിന് സമന്‍സ് അയച്ചിരിക്കുന്നത്. ദിലീപിനെതിരായ കേസ് ഭാവിയില്‍ ഇല്ലാതാക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബഷീര്‍ പറഞ്ഞിരുന്നു.
Post a Comment