കടവന്ത്രയില്‍നിന്ന് മോഷ്ടിച്ച ഓട്ടോയുമായി മട്ടാഞ്ചേരിയില്‍ കറങ്ങിയ ആളെ പിന്നീട് പൊലീസ് പിടികൂടി. മട്ടാഞ്ചേരി മാളിയേക്കല്‍ പറമ്പില്‍ ഷിഹാബാണ് (25) പിടിയിലായത്. മോഷ്ടിച്ചതാണെന്ന് അറിയാതെ ഈ ഓട്ടോയില്‍ കയറിയ അമ്മയും മകളും ഷിഹാബ് അപകടകരമായി വാഹനം ഓടിച്ചതിനെ പിന്നാലെ ഓട്ടോയില്‍നിന്ന് ചാടി രക്ഷപ്പെട്ടു.
മട്ടാഞ്ചേരി സ്വദേശിനി നൂര്‍ജഹാനും മകള്‍ സാല്‍വയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി മരക്കടവില്‍നിന്നാണ് ഇവര്‍ ഷിഹാബ് മോഷ്ടിച്ചു കൊണ്ടിവന്ന ഓട്ടോയില്‍ കയറുന്നത്. എന്നാല്‍, എവിടെയാണ് പോകേണ്ടതെന്ന് ചോദിക്കാതെ ഷിഹാബ് വണ്ടി വിട്ടു. ഓട്ടോയെ പൊലീസ് പിന്തുടരുന്നുണ്ടായിരുന്നു.
ഓട്ടോ അതിവേഗത്തിലോടിച്ച ഷിബാബ് ഇടയ്ക്ക് ചില വാഹനങ്ങളില്‍ തട്ടി. എന്നിട്ടും വണ്ടി നിര്‍ത്തിയില്ല. പിന്നെ ഇടറോഡിലേക്ക് ഓടിച്ചു കയറ്റി. അപ്പോള്‍ പിന്നെ അമ്മയും മകളും വാഹനത്തില്‍ നിന്ന് ചാടിരക്ഷപ്പെടുകയായിരുന്നു. ചാട്ടത്തില്‍ നൂര്‍ജഹാന്റെ തലയ്ക്ക് പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരി പൊലീസാണ് മോഷ്ടാവിനെ പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയാണ് ഷിഹാബെന്ന്് പൊലീസ് പറഞ്ഞു.
Post a Comment