കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ യുവതിക്ക് കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞു കൈയിൽ കയറിയതായി പരാതി. തയ്യിൽകുളം സ്വദേശി നന്ദനയ്ക്ക് ഡ്രിപ് നൽകാൻ കാനുല കയറ്റിയപ്പോൾ പ്ലാസ്റ്റിക് വരുന്ന ഭാഗത്തുനിന്ന് ഒടിഞ്ഞ് സൂചി ഞരമ്പിനുള്ളിൽ കുരുങ്ങി. പിന്നീട് വലതു കയ്യിലും കാനുല ഇട്ടെന്നും സമാനമായ രീതിയിൽ വലതു കയ്യിലും സൂചി ഒടിഞ്ഞു കയറിയെന്നുമാണ് പരാതി. സൂചി പുറത്തെടുക്കാൻ ഇരുകൈകളിലും ശസ്ത്രക്രിയ നടത്തേണ്ടി വന്നു. കണ്ണൂർ എകെജി ആശുപത്രിക്ക് എതിരെ നന്ദനയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
ശക്തമായ പനിയും ഛർദിയും മൂലമാണ് ഈ മാസം രണ്ടിനു ആശുപത്രിയിൽ ചികിത്സ തേടിയത്. ആറാം തീയതി മുതൽ അസഹനീയമായ വേദന തോന്നിയതോടെ ആശുപത്രി ജീവനക്കാരോടു പരാതി പറഞ്ഞത്. ഡോക്ടർ അടക്കമുള്ളവർ എത്തി പരിശോധിച്ചുവെങ്കിലും കാനുല പൂർണമായും നീക്കം ചെയ്‌തുവെന്നായിരുന്നു അവകാശപ്പെട്ടതെന്നും വേദന അസഹനീയമായതോടെയാണ് തുടർ ചികിത്സ തേടിയതും ഇരുകൈകളിലും ശസ്ത്രക്രിയ നടത്തിയതെന്നും നന്ദന പറഞ്ഞു.
Post a Comment