സംസ്ഥാനത്ത് ഇന്ന് 3324 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 17 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളത്താണ് കോവിഡ് കേസുകള്‍ കൂടുതല്‍ (736). തിരുവനന്തപുരം (731), കോട്ടയം (388), കൊല്ലം (380), പത്തനംതിട്ട (244) എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ കണക്കുകള്‍.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 15 ശതമാനം വര്‍ദ്ധനയുണ്ടായി. 18,930 പേര്‍ക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്കും കൂടി 4.32 ശതമാനമായി. 35 പേരാണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചത്.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ബംഗാള്‍ എന്നിവയാണ് കോവിഡ് വ്യാപനം കൂടിയ മറ്റ് സംസ്ഥാനങ്ങള്‍
Post a Comment