മദ്യ ലഹരിയിൽ 'കടുവ' സിനിമ കാണാന്‍ തിയേറ്റിലെത്തിയ യുവതിയും സഹോദരനും ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കൈത്തണ്ട മുറിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കോട്ടയം അഭിലാഷ് തിയേറ്ററിന് മുന്‍പിലായിരുന്നു സംഭവം . മദ്യലഹരിയില്‍ സിനിമ കാണാനെത്തിയ ഏറ്റുമാനൂര്‍ സ്വദേശികളായ യുവതിയും യുവാവുമാണ് കൈത്തണ്ട മുറിച്ചു.
കടുവ സിനിമയുടെ ഫസ്റ്റ് ഷോ കാണുന്നതിനാണ് ഇരുവരും തിയേറ്ററിലെത്തിയത്. മദ്യലഹരിയിലായിരുന്നതിനാല്‍ ഇവര്‍ക്ക് ജീവനക്കാര്‍ ടിക്കറ്റ് നല്‍കാന്‍ തയാറായില്ല. ഇതോടെ ക്ഷുഭിതരായ ഇവര്‍ ജീവനക്കാരുമായി വാക്കേറ്റം നടത്തി. തുടര്‍ന്ന് തിയേറ്ററിന് മുന്നില്‍ ചെന്നിരുന്ന ഇവര്‍ ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു.
സംഭവം കണ്ടതോടെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇരുവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതോടെ ഇരുവരെയും പോലീസ് വീട്ടിലേക്ക് പറഞ്ഞയച്ചു.
Post a Comment