തലശ്ശേരി: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നു കമിതാക്കളുടെ ദൃശ്യങ്ങള്‍ ഒളികാമറയിലൂടെ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
വടക്കുമ്ബാട് പാറക്കെട്ട് സ്വദേശി അനീഷ് കുമാര്‍, പാനൂര്‍ പന്ന്യന്നൂരിലെ വിജേഷ് എന്നിവരാണ് അറസ്റ്റിലായത്.വടകര സ്വദേശികളുടെ പരാതിയിലാണ് ഇരുവരെയും തലശ്ശേരി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇതേ കേസില്‍ മറ്റൊരു ആളുടെ പരാതിയിലും ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കമിതാക്കളുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ചതോടെയാണു വടകര സ്വദേശികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റിലും അപ്‌ലോഡ് ചെയ്തതായി സൈബര്‍സെല്‍ കണ്ടെത്തിയിട്ടുണ്ട്.
Post a Comment