Join News @ Iritty Whats App Group

സിൽവർ ലൈൻ, പുതിയ വിജ്ഞാപനം ഉടൻ; കെ റെയിൽ

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൽ പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയിൽ. നിലവിലെ പഠനങ്ങൾ ക്രോഡീകരിക്കുന്നുണ്ടെന്ന് ചോദ്യോത്തര പരിപാടിയിൽ വിശദീകരണം നൽകി. പദ്ധതിയുടെ ഡിപിആർ റെയിൽവേയുടെ പരിഗണനയിലെന്ന് കെ റെയിൽ വ്യക്തമാക്കി. റെയിൽവേ പൂർണമായും തൃപ്തരായാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു. ഡിപിആറിൽ പറയുന്ന നിരക്കിൽ പദ്ധതി പൂർത്തിയാക്കാനാകില്ല. റെയിൽവേ അനുമതി നൽകുന്നത് അനുസരിച്ച് നിർമ്മാണ പ്രവർത്തിക്ക് തുക കൂടുമെന്ന് കെ റെയിൽ വ്യക്തമാക്കി.

സാമൂഹികയാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ അവസാനിച്ചു. പഠനം തുടരണോ വേണ്ടയോ എന്നതിൽ സർക്കാർ ഇതുവരെ വിജ്ഞാപനം പുതുക്കിയിറക്കിയിട്ടുമില്ല. വിജ്ഞാപനം പുതുക്കിയിറക്കുമെന്നാണ് കെ റെയിലിന്റെ നിലപാട്. കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയില്ല.

Post a Comment

Previous Post Next Post
Join Our Whats App Group