രാജ്യത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അമിതാവേശമൊന്നും നഞ്ചിയമ്മയ്ക്കില്ല. പതിവ് പോലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിഷ്കളങ്കമായി നഞ്ചിയമ്മ മറുപടി പറഞ്ഞു. 'പുരസ്കാരം സച്ചി സാറിന്' സമർപ്പിക്കുന്നു. ആടുമേച്ചും മാട് മേച്ചും നടന്നിരുന്ന തന്നെ ലോകത്തിന് കാണിച്ചു കൊടുത്തത് അദ്ദേഹമാണ്. നഞ്ചിയമ്മ പറയുന്നു.
സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയുമിലെ 'കലക്കാത്ത' എന്ന ടൈറ്റിൽ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ചത്. അയ്യപ്പനും കോശിയും തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ഗാനവും നഞ്ചിയമ്മയും യൂട്യൂബിൽ തരംഗമായിരുന്നു.
യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് ഒരു കോടിയിലധികം പേരാണ് കണ്ടത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയതും. 2020 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡും ഈ ഗാനത്തിലൂടെ നഞ്ചിയമ്മയ്ക്ക് ലഭിച്ചിരുന്നു.
Post a Comment