മട്ടന്നൂര്‍: ഉരുവച്ചാല്‍ -മണക്കായി റോഡില്‍ ഡ്രെയ്നേജിനായി എടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞു.
രണ്ടു പേര്‍ക്ക് പരിക്കേറ്റു. മണക്കായി സ്വദേശികളായ കാര്‍ ഡ്രൈവര്‍ സക്കറിയ, സഹയാത്രികന് നിഹാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിഹാലിന് തലയ്ക്കാണ് പരിക്കേറ്റത്. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലോടെ ഉരുവച്ചാല്‍ -മണക്കായി റോഡില്‍ കുഴിക്കല്‍ എല്‍പി സ്കൂളിന് മുന്നിലായിരുന്നു അപകടം.ഡ്രെയ്നേജിന് വേണ്ടി കുഴിച്ച കുഴിയിലേക്ക് കാര്‍ മറിയുകയായിരുന്നു.
ഈ റോഡില്‍ ഡ്രെയ്നേജിനായി കുഴിയെടുത്തിട്ടെങ്കിലും കോണ്‍ക്രീറ്റ് പല യിടങ്ങളിലും ആരംഭിച്ചിട്ടില്ല. റോഡരികില്‍ നിന്ന് മീറ്ററുകള്‍ താഴ്ചയുള്ള ഭാഗത്തു ചിലയിടങ്ങളിലെ അപകട മുന്നറിയിപ്പ് വെറും പ്ലാസ്റ്റിക് റിബണ്‍ മാത്രമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളിലുള്ളത്.
Post a Comment