Join News @ Iritty Whats App Group

അമേരിക്കയിൽ മാളിൽ വെടിവെപ്പ്, മൂന്ന് പേര്‍ മരിച്ചു, കൊലയാളിയെ വെടിവെച്ച് കൊന്നു

ഇന്ത്യാന : അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഇന്ത്യാനയിലെ മാളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ‌ഞായറാഴ്ച വൈകീട്ടോടെ ഗ്രീൻവുഡ് പാര്‍ക്ക് മാളിലാണ് വെടിവെപ്പ് നടന്നത്. ആൾക്കൂട്ടത്തിലേക്ക് വെടിയുതിര്‍ത്തയാൾ മാളിലുണ്ടായിരുന്ന തോക്ക് കൈവശമുണ്ടായിരുന്ന ഒരാളുടെ വെടിയേറ്റ് മരിച്ചു. വെടിവെപ്പിന്റെ ദൃക്സാക്ഷികളോട് നേരിട്ട് ഹാജരായി ആക്രമണത്തിന്റെ വിവരങ്ങൾ നൽകണമെന്ന് ഗ്രീൻവുഡ് പൊലീസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. 

വെടിവെപ്പുകളിലായി അമേരിക്കയിൽ ഒരു വര്‍ഷം 40000 പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഗൺ വയലൻസ് ആര്‍ക്കൈവ്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലൈ നാലിന് ചികാഗോയിൽ നടന്ന വെടിവെപ്പിൽ ഏഴ് പേ‍ര്‍ കൊല്ലപ്പെട്ടിരുന്നു. 30 ലേറെ പേ‍ര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിന് നേരെയാണ് വെടിവെപ്പുണ്ടായത്. 

ടെക്സസിലെ എലമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പിൽ 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ഇനിയും ആവര്‍ത്തിക്കാൻ അനുവദിച്ചുകൂടാ എന്നായിരുന്നു അന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. 20 വര്‍ഷത്തോളമായ, അക്രമകരമായ ആയുധങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് യുഎസ് ഹൗസിലെ പ്രതിനിധികളുടെ കമ്മിറ്റി വോട്ടിനിടും.

Post a Comment

Previous Post Next Post
Join Our Whats App Group