ഇരിട്ടി: പട്ടാപ്പകൽ ഒരു തയ്യൽ തൊഴിലാളിയുടെ കഴുത്തറത്ത് കൊന്ന് വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിക്കാനുള്ള ധൈര്യം ഭീകര വാദികൾക്ക് പകർന്നു നൽകുന്നത് കോൺഗ്രസ്സും ഇടതു പക്ഷവുമാണെന്ന് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. ഇരിട്ടിയിൽ ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മത ഭീകരവാദികൾക്കെതിരേ നടത്തിയ ജാഗ്രതാ സദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടും ഇത്തരം സംഭവങ്ങളോട് സന്ധിചെയ്യുകയും പ്രതികരിക്കാതെ ഇരിക്കുകയും ചെയ്യുന്ന നേതാക്കളാണ് ഇന്ത്യയിൽ ഭീകരവാദികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകുന്നത്. കേരളത്തിൽ രാഷ്ട്രീയ താത്പര്യത്തിനായി രക്ത സാക്ഷിത്വത്തെ ഉപയോഗിക്കുകയാണ് സി പി എം ചെയ്യുന്നത്. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെ ചൂണ്ടിക്കാണിക്കുന്നവനെതിരെ കേസെടുക്കുന്ന സമീപനമാണ് അധികാരത്തിന്റെ ഹുങ്കിൽ ഇന്ന് പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ബി ജെ പി ഇരിട്ടി മണ്ഡലം അദ്ധ്യക്ഷൻ സത്യൻ കൊമ്മേരിഅദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, നേതാക്കളായ പി.കൃഷ്ണൻ, രാമദാസ് എടക്കാനം, കെ.ശിവശങ്കരൻ,ജോസ് .എ.വൺ, കെ. ജയപ്രകാശ്, പ്രിജേഷ് അളോറ, എം.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Post a Comment