പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ യോഗം ചേർന്ന്. കൗണ്‍സില്‍ ഹാളില്‍ വെച്ച് ചേര്‍ന്ന യോഗത്തിൽ നഗരസഭാ പരിധിയില്‍ വരുന്ന എല്ലാ ഓഫീസുകളിലും മതസ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു. മതസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ബോര്‍ഡ് സ്ഥാപിക്കാനും, ഓഫീസുകളും സ്ഥാപനങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും തീരുമാനിച്ചു.
വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളില്‍ ഉടമകള്‍ തന്നെ ജൈവമാലിന്യ സംസ്കരണത്തിനുള്ള സംവിധാനം ഒരുക്കണം. ആഗസ്ത് 15 ന് എല്ലാ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങള്‍/ ഓഫീസായി പ്രഖ്യാപിക്കുന്നതിനും , ഹരിതപാലനം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിന് നഗരസഭാ ആരോഗ്യ വിഭാഗം സ്ഥാപനങ്ങളില്‍ ആവശ്യമായ പരിശോധന നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി.
Post a Comment