കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് ലേഡീസ് മണ്‍സൂണ്‍ നൈറ്റ് വാക്ക് പരിപാടി നടത്തും.പിങ്ക് ടിയാരയുടെ നേതൃത്വത്തില്‍ അന്തര്‍ദേശിയ ഫ്രണ്ട്ഷിപ്പ് ദിനത്തിനോട് അനുബന്ധിച്ചാണ് നൈറ്റ് വാക്ക സംഘടിപ്പിക്കുന്നത്.
വൈകിട്ട് ആറിന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി രാത്രി എട്ട് മണിക്ക് സ്‌റ്റേഡിയം കോര്‍ണറില്‍ നടത്തം സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.സ്ത്രീകളുടെ സുരക്ഷ നടപ്പാക്കണമെന്നും ലഹരി ഉപയോഗത്തിനെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗം കുറച്ച് മറ്റ് ആക്ടിവിറ്റികളില്‍ വ്യാപൃതരാകുക തുടങ്ങിയ മുദ്രാവാക്യവുമായാണ് നടത്തം സംഘടിപ്പിക്കുന്നത്.
കോര്‍പ്പറേഷന്‍ മേയര്‍ ടി .ഒ .മോഹനന്‍ നൈറ്റ് വാക്ക് ഉദ്ഘാടനം ചെയ്യും. അയേണ്‍ മെന്‍ അവാര്‍ഡ് വിന്നര്‍ റീം സിദ്ധീഖ് ബക്കര്‍, പദ്ധതി കോര്‍ഡിനേറ്റര്‍ ശാലിനി ജോര്‍ജ്ജ്, എസ്. ഐ പി.എസ്.ശ്രീലത എന്നിവരെ ആദരിക്കും.
Post a Comment